കൊട്ടിയം : ലഹരിവിരുദ്ധ ബോധവത്കരണവുമായി മാവേലിയും കുചേലനും സംഘവും സൈക്കിളില്‍ എത്തി. ബോധവലത്കരണവും ലഹരിക്കെതിരായ സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖകളും വിതരണം ചെയ്തത് വേറിട്ട കാഴ്ചയായി. തഴുത്തല നാഷണല്‍ പബ്ലിക് സ്കൂളിലെ വിദ്യാഥികളാണ് ലഹരിവിമുക്ത സമൂഹത്തിനായി കൈകോര്‍ക്കാം, ഓപ്പറേഷന് തൂഫാനായി നമുക്ക് ഒരുമിക്കാം, ലഹരിയെ തുരത്താം എന്ന പ്ലക്കാര്‍ഡുകളുമായി മാവേലിയൊടൊപ്പം സൈക്കിളില്‍ ബോധവല്‍ക്കരണം നടത്തിയത്.
കൊട്ടിയത്ത് നടന്ന ചടങ്ങില്‍ കണ്ട്രോള് റൂം എസ്ഐ ജോസ് റ്റി. ബെന്‍ മാവേലിയുടെയും സംഘത്തിന്റെയും ബോധവത്കരണ സന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഹിന്ദുസ്ഥാന്‍ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് കമ്മീഷണറും തഴുത്തല നാഷണല്‍ പബ്ലിക് സ്കൂള്‍ ചെയര്‍മാനുമായ ഡോക്ടര്‍ കെ.കെ. ഷാജഹാന്, പ്രിന്‍സിപ്പല്‍ നാസിം സെയ്ന്, കോ - ഓര്‍ഡിനേറ്റര്‍ ഷിബു എന്നിവര്‍ നേതൃത്വം നല്കി. നാഷണല്‍ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സല്‍മാനുല്‍ ഫാരിസിയാണ് മാവേലി വേഷത്തില്‍ ബോധവത്കരണം നടത്തിയത്.
സൈക്കിളില്‍ ബോധവത്കരണവുമായി എത്തിയ മാവേലിക്കും സംഘത്തിനും കണ്ണനല്ലൂരില്‍ നല്കിയ സ്വീകരണം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണനല്ലൂര്‍ നിസാമുദീന്‍ ഉദ്ഘാടനം ചെയ്തു.
കൊട്ടിയം കണ്ണനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തിയ ശേഷം തഴുത്തല നാഷണല്‍ പബ്ലിക് സ്കൂളില്‍ സമാപിച്ചു.